
ശ്രീ. ഉത്തരംകോട് സജു
( രാശി ട്രസ്റ്റ് ഡയറക്ടർ )
( രാശി ട്രസ്റ്റ് ഡയറക്ടർ )
ശ്രീപത്മനാഭ സ്വാമിയുടെയും അഗസ്ത്യ മഹർഷിയുടെയും സാന്നിദ്ധ്യമുള്ള ഭാരതത്തിലെ പുണ്യദേശമാണ് കേരളത്തിലെ തിരുവനന്തപുരം. രാശി ട്രസ്റ്റിൻ്റെ ആസ്ഥാനം തിരുവനന്തപുരം ജില്ലയിലെ വാഴപ്പള്ളി എന്ന സ്ഥലത്താണ്. വേദകാല ശാസ്ത്രങ്ങളെ ക്കുറിച്ചുള്ള ഗവേഷണം നടത്തുന്നതോടൊപ്പം ഋഷിവര്യന്മാർ നേരിട്ടും ദിവ്യദൃഷ്ടിയാലും മനസ്സിലാക്കിയ പ്രപഞ്ച സത്യങ്ങൾ പഠിതാക്കൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് " രാശി ".
"ധർമ്മാധിഷ്ഠിതം കർമ്മം
ശാസ്ത്രാധിഷ്ഠിതം ജ്ഞാനം
ഈശ്വരാർപ്പിതം ജീവനം" എന്നതാണ് സ്ഥാപനത്തിന്റെ ആപ്തവാക്യം.
ധർമ്മത്തിൽ അധിഷ്ഠിതമായ കർമ്മം ചെയ്യാൻ പ്രേരിപ്പിക്കുകയും ശാസ്ത്രത്തിൽ അധിഷ്ഠിതമായ ജ്ഞാനം പകരുകയും ഈശ്വരനിൽ അർപ്പിതമായ ജീവിതത്തിന്റെ പ്രത്യേകതകൾ ബോധ്യപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ വാക്യത്തിന്റെ അർത്ഥം. രാശിയിലെ ഓരോ വിദ്യാർത്ഥിയേയും ഓരോ സർവ്വകലാശാലയാക്കി മാറ്റുന്ന പഠന രീതിയാണ് ഇവിടെ നടപ്പാക്കുന്നത് .ഇതിന് നേതൃത്വം കൊടുക്കുന്നത് രാശി ട്രസ്റ്റ് ഡയറക്ടർ ശ്രീ . ഉത്തരംകോട് സജു ആണ്. ആർഷഭാരത സംസ്കാരത്തിന്റെ അറിവുകളും ആചാര അനുഷ്ഠാനങ്ങളുടെ ശാസ്ത്രീയതയും സമകാലീന ലോകത്തിന് പകർന്നുകൊടുക്കാൻ ജീവിതം സമർപ്പിച്ചിരിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഉത്തരംകോട് സജു. നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ജ്യോതിഷ വാസ്തു പൂജ രത്ന സംഖ്യാ ശാസ്ത്രങ്ങളിൽ സജീവമായ അസ്ട്രോളജിക്കൽ സയൻൻ്റിസ്റ്റ് , അനവധി ക്ഷേത്രങ്ങളിലെ ജ്യോതിഷ ആചാര്യൻ , നിരവധി പുസ്തകങ്ങളുടെ രചയിതാവ്, പന്ത്രണ്ടോളം യാഗങ്ങൾക്ക് നേതൃത്വം നൽകിയ യാഗ ദൈവജ്ഞൻ , ഒരു വ്യാഴവട്ടകാലം സാഹിത്യ രംഗത്ത് സജീവമായിരുന്ന സാഹിത്യകാരൻ , കളഭം മാസികയുടെ ചീഫ് എഡിറ്റർ, മലയാളം ഭാഷയിലെ അദ്ധ്യാപകൻ , സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തി കൂടിയാണ് രാശി ഡയറക്ടർ ഉത്തരംകോട് സജു.
ഭാരതീയ ആചാരാനുഷ്ഠാനങ്ങൾ, ജ്യോതിഷം, പൂജാദികാര്യങ്ങൾ , വാസ്തു രത്ന യോഗ താന്ത്രിക സംഖ്യാശാസ്ത്രങ്ങളെ കുറിച്ചുള്ള ആധികാരികമായ പഠന ക്ലാസുകളാണ് ഇവിടെ നടത്തുന്നത്. പ്രവേശന പരീക്ഷ നടത്തി ശാസ്ത്രം കൈകാര്യം ചെയ്യാൻ യോഗ്യത ഉണ്ടെന്നു ബോധ്യപ്പെടുന്ന വർക്ക് മാത്രമാണ് രാശിയിൽ അഡ്മിഷൻ നേടാൻ കഴിയുന്നത്. അറിവുകൾ സമൂഹത്തിന് ഉപയോഗപ്പെടുത്തുകയും സമൂഹത്തിൻ്റെ ദുരിത നിവാരണത്തിന് സഹായകരമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യണമെന്ന ലക്ഷ്യബോധമുള്ളവർക്കാണ് മുൻഗണന കൊടുക്കുന്നത്.
പ്രകൃതി സംരക്ഷണത്തിന് വേണ്ടി
"എനിക്ക് ഒരു മരം
നമുക്ക് ഒരു മരം
ഭൂമിക്ക് ഒരു മരം "
എന്ന സന്ദേശത്തോടെ ഒരു കുടുംബത്തിൽ മൂന്ന് വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയും സ്ഥാപനം നടപ്പാക്കുന്നുണ്ട്.
സഹായിക്കാൻ താല്പര്യം ഉള്ളവരെ സഹകരിപ്പിച്ച് ഭക്ഷണവും വസ്ത്രവും ഔഷധവും അർഹതപ്പെട്ടവർക്ക് എത്തിക്കുന്ന മറ്റൊരു പദ്ധതിയും രാശി ചെയ്യുന്നുണ്ട്.
ഹെർ ഹൈനസ് അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടിക്കൊപ്പം
ശ്രീ. G .മാധവൻ നായർക്കൊപ്പം യാഗ സ്ഥലത്ത് രാശി ഡയറക്ടർ