RASI Praja Sabha

രാശിയുടെ അംഗങ്ങളെയും രാശിയോട് അനുഭാവം പ്രകടിപ്പിക്കുന്നവരെയും സേവന പ്രവർത്തനങ്ങൾ ചെയ്യുന്നവരെയും ഉൾപ്പെടുത്തി രൂപീകരിച്ച ഒരു വാട്സപ്പ് ഗ്രൂപ്പ് ആണ് "രാശി പ്രജാ സഭ " . ഒരു വാട്സ്ആപ്പ് ഗ്രൂപ്പിന് ഇന്നത്തെ കാലഘട്ടത്തിൽ പ്രസക്തി കുറയുകയാണ് .കാരണം ഓരോ ദിവസവും കൂണുകൾ പോലെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം ഗ്രൂപ്പുകൾ പോസ്റ്റ് ചെയ്യുന്നതിൻ്റെ ആധിക്യത്താൽ മടുത്ത് എല്ലാവരും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ആധികാരികമായ കാര്യങ്ങൾ മാത്രം ഇടയ്ക്കിടയ്ക്ക് കൊടുക്കുന്നതാണ് രാശിയുടെ ഗ്രൂപ്പ്. ഭാരത സംസ്കാരത്തിന്റെ ചരിത്രം, ആചാരാനുഷ്ഠാനങ്ങളുടെ ശാസ്ത്രീയത, വേദങ്ങൾ, ഉപനിഷത്തുകൾ , പുരാണങ്ങൾ, ഇതിഹാസങ്ങൾ തുടങ്ങിയവയിൽ നിന്നും നിത്യജീവിതത്തിന് ആവശ്യമായ ചിന്താധാരകൾ കണ്ടെത്തി കൊടുക്കുകയാണ് ചെയ്യുന്നത്. ഭക്തജനങ്ങൾക്ക് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നിർദ്ദേശങ്ങൾ കൊടുക്കുന്നതിന് പരിമിതികൾ ഉണ്ട്. എങ്കിലും ഏറ്റവും ലളിതമായ ഒരു ആധ്യാത്മിക പ്രചാരണം നടത്തിയാൽ പോലും സമൂഹത്തിന് അത് തന്നെ വലിയൊരു സഹായമാകുമെന്ന തിരിച്ചറിവാണ് രാശി പ്രജാ സഭ തുടങ്ങാൻ രാശി ട്രസ്റ്റിനെ പ്രേരിപ്പിച്ചത് .
( കടപ്പാട് : ഒരു ആശയം വ്യക്തമായി മനസ്സിലാക്കാൻ ചിത്രങ്ങളുടെ സാന്നിദ്ധ്യത്തിന് കുറച്ചു കൂടി കഴിയും. ഇതിനുവേണ്ടി ഇൻ്റർനെറ്റിലെ ചിത്രങ്ങൾ പ്രജാസഭ വാട്സപ്പ് ഗ്രൂപ്പിന് വേണ്ടി കടമെടുക്കേണ്ടി വന്നിട്ടുണ്ട്. ഈ ചിത്രങ്ങൾക്ക് പിന്നിലെ ഫോട്ടോ ഗ്രാഫർക്കും സംഘടനകൾക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.) പ്രജാ സഭാ ഗ്രൂപ്പിൽ കൊടുത്ത വാക്യങ്ങളിൽ പ്രധാനപ്പെട്ടത് ഇവിടെ കൊടുക്കുകയാണ്. ..