





രാശിയുടെ ഒരു പ്രധാന ഘടകമാണ് റഫറൻസ് ലൈബ്രറി. ഭാരതീയ ശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥങ്ങൾ ഇവിടത്തെ ഗ്രന്ഥശേഖരത്തിൽ ഉൾപ്പെടുന്നു . വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്നിവയും ജ്യോതിഷം, വാസ്തു ശാസ്ത്രം, താന്ത്രികം ,പൂജാദികാര്യങ്ങൾ യോഗശാസ്ത്രം, ആയുർവേദം തുടങ്ങിയവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും രാശിയുടെ ലൈബ്രറിയിൽ ഉണ്ട്. ഇവിടത്തെ പഠിതാക്കൾക്ക് ഒരു റഫറൻസ് ലൈബ്രറിയായി പ്രയോജനപ്പെടുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.