
Research Academy
ഭാരതീയ ശാസ്ത്രങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം ജനങ്ങൾക്ക് ശരിയായ ഭക്തിമാർഗ്ഗം ഉപദേശിച്ച് അവരെ നേർവഴിക്ക് കൊണ്ടുവരിക എന്നതാണ് രാശി റിസർച്ച് അക്കാഡമിയുടെ ലക്ഷ്യം. അതിന് വേണ്ടിയുള്ള നിരീക്ഷണവും പരീക്ഷണവും അന്വേഷണവും വേദകാലത്തെകുറിച്ച് രാശി നടത്തുകയാണ് ഭാരതീയ ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ ഇന്ന് ധാരാളമുണ്ട് .എന്നാൽ ജനങ്ങൾക്ക് ഇപ്പോഴും ശരിയായ അറിവ് കിട്ടാതിരിക്കുകയും അവർ അന്ധവിശ്വാസങ്ങളിലേക്ക് പൊയ്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യഥാർത്ഥ ജ്ഞാനം പകരുക എന്ന ഉദ്ദേശത്തോടെ ഈ സ്ഥാപനം രൂപംകൊള്ളുന്നത്.
ഏതെങ്കിലും ഒരു ശാസ്ത്രവിഷയം പഠിച്ചിട്ട് അതു മാത്രം ശരിയാണെന്ന് വിശ്വസിച്ച് മറ്റ് ശാസ്ത്രങ്ങളെ അധിക്ഷേപിക്കുന്നവരും ഇന്നുണ്ട്.
മറ്റ് ശാസ്ത്രങ്ങളെ കുറിച്ച് പ്രാഥമികമായ അറിവു പോലും നേടാൻ ശ്രമിക്കാത്തതാണ് കാരണം. ഇത് പരിഹരിക്കാൻ രാശി റിസർച്ച് അക്കാഡമിയിൽ
പഠിക്കുന്നവർക്ക് എല്ലാ വിഷയങ്ങളെ കുറിച്ചുമുള്ള ജ്ഞാനം പകരുകയാണ് ചെയ്യുന്നത്.
ഭാരതീയ ശാസ്ത്രങ്ങൾ പ്രപഞ്ചത്തിൽ നിന്ന് എങ്ങനെ ഊർജ്ജത്തെ സ്വീകരിക്കാം എന്നാണ് പ്രധാനമായി പഠിപ്പിച്ചത്. പൂജയും യാഗവും യോഗയും
താന്ത്രികതയും വാസ്തു രത്ന ശസ്ത്രവുമെല്ലാം ഈ ഊർജ്ജം സ്വീകരിക്കുന്ന വഴികളാണ് .ഇവയെല്ലാം ഫലത്തിൽ വരണമെങ്കിൽ ജന്മനാ നമ്മിൽ അടങ്ങിയിരിക്കുന്ന
ഊർജ്ജ ഘടനയും ശരിയാകണം. ഇത് പറയുന്ന ശാസ്ത്ര ശാഖയാണ് ജ്യോതിഷം. ഒരാളിൻ്റെ ജീവിതത്തിൻ്റെ ഫോട്ടോസ്റ്റാറ്റാണ് ഓരോ ഗ്രഹനിലയും.
അതിനാൽ ജ്യോതിഷത്തിന് അക്കാഡമി കൂടുതൽ പരിഗണനയാണ് കൊടുക്കുന്നത്.